സംസ്കാരത്തിനു പോറൽ പോലും എൽക്കരുത്: മാർ ക്ലീമിസ് ബാവ
1593091
Saturday, September 20, 2025 3:41 AM IST
അടൂർ: കോൺഗ്രസ് എന്ന പാർട്ടി രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അല്മായ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ഭാവത്തിന് വിലകൊടുത്തവരാണ് അവർ. ഇന്ത്യയെ ഒരുമിച്ചു ചേർക്കുന്ന ദേശീയ അവബോധമാണ് അവർക്കുള്ളത്.
കോൺഗ്രസിനെ പരാജയപ്പെടുത്തിയത് അവർ തന്നെയാണ്. മറ്റു പാർട്ടികളെ തള്ളിപ്പറയുകയല്ല. പ്രതിപക്ഷ നേതാവ് പങ്കെടുത്ത വേദിയിലാണ് താൻ ഈ അഭിപ്രായം പറയുന്നതെന്നും അല്മായ സംഗമത്തിൽ കർദിനാൾ പറഞ്ഞു. ഭരണാധികാരികൾക്കു വിവേകവും ജ്ഞാനവും നൽകണമെന്നാണ് സഭ പ്രാർഥിക്കുന്നത്.
നമ്മുടെ സംസ്കാരത്തിന് ഒരു പോറൽ പോലും ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയിലെ യുവജനങ്ങൾ ക്രിസ്തുവിനെ മുറുകെ പിടിക്കുന്നവരാകണമെന്നു യുവജന സമ്മേളനത്തിൽ കർദിനാൾ മാർ ക്ലീമിസ് ബാവ പറഞ്ഞു.