വിശ്വാസത്തിന്റെ സംരക്ഷകരായി മാറണം: മാർ ബർണബാസ്
1593088
Saturday, September 20, 2025 3:41 AM IST
അടൂർ: തലമുറകളായി അനുഭവിച്ചുവരുന്ന വിശ്വാസത്തിന്റെ ആഴം മനസിലാക്കി അതിൽ പിന്തുടരുകയെന്നതാണ് ക്രൈസ്തവ ധർമമെന്ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത.
മലങ്കര കത്തോലിക്കാസഭ പുനരൈക്യ വേദിയിൽ നിഖ്യ സുന്നഹദോസിന്റെ 1700 ാം വാർഷികത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സഭയ്ക്ക് ഇന്നു മുറിവേറ്റിട്ടുണ്ട്. ഓരോ ക്രിസ്ത്യാനിക്കും ഇതിൽ വേദനയുണ്ടാകണമെന്നും സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
വിശിഷ്ടമായ നേതൃപാടവവും ഇതര സഭകളുമായുള്ള ബന്ധവും സമൂഹത്തോടുള്ള കരുതലുമാണ് മലങ്കര കത്തോലിക്കാ സഭയുടെ ശേഷ്ഠതയെന്ന് അദ്ദേഹം പറഞ്ഞു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
വിവിധ സഭകളെ പ്രതിനിധീകരിച്ച് മാത്യൂസ് മാർ തേവോദോസിയോസ്(യാക്കോബായ), ജോർജ് മഠത്തികണ്ടത്തിൽ (സീറോ മലബാർ), ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (ലത്തീൻ), മലയിൽ സാബു കോശി ചെറിയാൻ (സിഎസ്ഐ), കുറിയാക്കോസ് മാർ ഈവാനിയോസ് (ക്നാനായ), ജോസഫ് മാർ തോമസ് (സിബിസിഐ വൈസ് പ്രസി.) ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ്) എന്നിവർ പ്രത്യേക പ്രാർഥന സമർപ്പിച്ചു.
ബിഷപ് ഡോ. തോമസ് മാർ അന്തോണിയോസ് സ്വാഗതവും ഫാ. ദാനിയേൽ ബഥേൽ നന്ദിയും പറഞ്ഞു. ഫാ ജോളി കരിമ്പിൽ ക്ലാസ് നയിച്ചു.