ഇലന്തൂർ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം
1593102
Saturday, September 20, 2025 3:49 AM IST
പത്തനംതിട്ട: ഇലന്തൂർ ശ്രീചിത്തിരവിലാസം മാർക്കറ്റിൽ പുതുതായി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർമാണോദ്ഘാടനവും ആന്റോ ആന്റണി എംപി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, മുൻ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, മുൻ വൈസ് പ്രസിഡന്റുമാരായ പി.എം. ജോൺസൺ, എം.എസ്. സിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സാലി ലാലു, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗീതാ സാദാശിവൻ, കെ.ആർ. തുളസിയമ്മ, കെ.ജി. സുരേഷ്, ഗ്രേസി ശമുവേൽ, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ് , എ.ഇ. ഷാനാവസ്, കുടുംബശ്രീ ചെയർപേഴ്സൺ ഗിരിജ വിജയൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി. സത്യൻ, ജെറി മാത്യു സാം, പൊതുപ്രവർത്തകരായ സനില സുനിൽ, വിനോദ് ജി. നായർ, ജോൺസ് യോഹന്നാൻ, കെ.ജി. റെജി, സാമൂഹിക പ്രവർത്തക മഞ്ജു വിനോദ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.
ഇലന്തൂർ മാർക്കറ്റിൽ പുതുതായി പണികഴിപ്പിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ കമ്യൂണിറ്റിഹാൾ നിർമിക്കുന്നതിന് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിക്കുമെന്ന് ആന്റോ ആന്റണി അറിയിച്ചു. നിർമാണോദ്ഘാടനത്തിനു മുന്നോടിയായി ഇലന്തൂർ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിലേക്ക് വിളംബര ഘോഷയാത്ര നടത്തി.