സാമുദായിക പ്രശ്നങ്ങളിൽ സഭയുടേത് സമാധാനചർച്ചകൾ: കർദിനാൾ
1593090
Saturday, September 20, 2025 3:41 AM IST
അടൂർ: സാമുദായികമായി ചില സംഘർഷങ്ങൾ ഉണ്ടായപ്പോൾ ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പ്രശ്നം പരിഹരിക്കാനാണ് സഭ ശ്രമിച്ചിട്ടുള്ളതെന്നു കർദിനാൾ മാർ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. അടൂരിൽ നടന്ന അല്മായ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
നിലയ്ക്കൽ പ്രശ്നത്തിന് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസും തിരുവനന്തപുരത്ത് സിറിൽ ബസേലിയോസ് കാതോലിക്കാബാവയും സ്വീകരിച്ച നിലപാട് അതു തന്നെയായിരുന്നു.
പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുമ്പോൾ ഒരു ക്രൈസ്തവ സാന്നിധ്യം പാനൽ ചർച്ചയിൽ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്. മുൻ ഡിജിപിജേക്കബ് പുന്നൂസാണത്. അദ്ദേഹത്തെ സഭ നിയോഗിച്ചതല്ല.
അല്മായർ ദേശസ്നേഹത്തിനു കാട്ടുന്ന ഒരു അടയാളമായി ഇതിനെ കാണുന്നു. സഭയും അല്മായരും നേരായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന സന്ദേശം കൂടിയാണ് ഇത് കാട്ടുന്നത് .