നാലാം ക്ലാസുകാരന്റെ സത്യസന്ധത; നഷ്ടമായ ആഭരണം ഉടമയ്ക്കു തിരികെ കിട്ടി
1264574
Friday, February 3, 2023 11:19 PM IST
മങ്കൊമ്പ്: നാലാം ക്ലാസുകാരന്റെ സത്യസന്ധതയെത്തുടർന്ന് ബസ് യാത്രയ്ക്കിടെ നഷ്ടമായ 10 ഗ്രാം തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്കു തിരികെ കിട്ടി. കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകനുമായ ജോഷിന്റെ സത്യസന്ധതയാണ് നാടിനു മാതൃകയായത്.
കഴിഞ്ഞ 30 നു ചങ്ങനാശേരിയിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ സീറ്റിനടിയിൽനിന്നുമാണ് ജോഷിനു മാല കളഞ്ഞുകിട്ടിയത്.
തുടർന്ന് ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിലും മാല കൈനടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
ദീപികയിൽ വാർത്ത നൽകിയിരുന്നു.കറുകച്ചാൽ മൈലാടി സ്വദേശി രഞ്ജിത്തിന്റെ മൂന്നരവയസുള്ള കുട്ടിയുടെ മാലയാണ് നഷ്ടമായത്.
തുരുത്തിയിലുള്ള ബന്ധു ഒരു കടയിലെത്തിയപ്പോൾ ദീപിക പത്രത്തിൽ വാർത്ത കാണുകയും, രഞ്ജിത്തിനെ വിവരമറിയിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ ചങ്ങനാശേരി സ്റ്റേഷനിലെത്തി പരാതിയുടെ കോപ്പിയുമായി കൈനടി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.
മാലയുടെ ഫോട്ടോയും കാട്ടിയതോടെ പോലീസ് ജോഷിനെയും. മോളിയെയും വിളിച്ചു വരുത്തി ഉടമയ്്ക്കു മാല കൈമാറുകയായിരുന്നു.