ബജറ്റ് രേഖകൾ കത്തിച്ച് കർഷക ഫെഡറേഷൻ പ്രതിഷേധിച്ചു
1265730
Tuesday, February 7, 2023 11:10 PM IST
ആലപ്പുഴ: നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 35 രൂപയായി പ്രഖ്യാപിക്കുക, നാളികേര സംഭരണത്തിനായി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി രൂപരേഖ തയാറാക്കുക, നാളികേരത്തിന്റെ സംഭരണ വില കിലോഗ്രാമിന് 40 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽ-നാളികേര കർഷക ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലുള്ള ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബജറ്റ് രേഖകൾ കത്തിച്ചു പ്രതിഷേധ സമ്മേളനം പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. എം.ഇ. ഉത്തമക്കുറിപ്പ് അധ്യക്ഷത വഹിച്ചു. എച്ച്. സുധീർ, എം.ഡി. സലീം, ഹക്കിം മുഹമ്മദ് രാജാ, തോമസ് വാഴപ്പള്ളിച്ചിറ, ആശാ കൃഷ്ണലയം, പി.കെ. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.