കുരിശിന്റെ വഴി തീർഥാടന യാത്ര മുടക്കാതെ മാത്യു ആൽബിൻ
1278365
Friday, March 17, 2023 10:38 PM IST
ആലപ്പുഴ: പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നയിക്കുന്ന കുരിശിന്റെ വഴി തീർഥാടന യാത്ര പറവൂർ ഐഎംഎസ് ധ്യാനഭവനിൽനിന്ന് ആരംഭിച്ച് തങ്കി പള്ളിയിൽ എത്തിച്ചേർന്നു. കഴിഞ്ഞ 26 വർഷമായി മാത്യു ആൽബിൻ കുരിശിന്റെ വഴി തീർഥാടന നടത്തിവരുന്നു. പറവൂർ ഐഎംഎസ് ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് പരിശുദ്ധ കുർബാനയോടെ ആശീർവദിച്ച് അനുഗ്രഹിച്ച കാൽനട തീർഥാടന യാത്ര വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദിർശിച്ചാണ് ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായി തങ്കി പള്ളിയിൽ എത്തിച്ചേർന്നത്.
പുന്നപ്ര സെന്റ് ജോസഫ് ഫെറോന പള്ളി, സെന്റ് ജോൺ മരിയ വിയാനി പള്ളി, മാർ ഗ്രിഗോറിയോസ് പള്ളി, പൂങ്കാവ് പള്ളി, ചെട്ടികാട് സെന്റ് മരിയ ഗൊരോത്തി പള്ളി, കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പൊള്ളേതൈ തിരുകുടുംബ ദേവാലയം, ചെത്തി സെന്റ് ജോസഫ് പള്ളി, അർത്തുങ്കൽ സെന്റ് ആൻട്രൂസ് ബസിലിക്ക, ഒറ്റമശേരി സെന്റ് ജോസഫ് പള്ളി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിലെ പ്രാർഥനകൾക്കു ശേഷമാണ് തങ്കി പള്ളിയിലെത്തിയത്.