സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, March 19, 2023 10:32 PM IST
ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നവി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി-​ഗാ​ർ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റിൽ സം​ഘ​ടി​പ്പി​ച്ച കേ​ക്ക്, ബേ​ക്ക​റി ഉ​ത്പന്ന​ങ്ങ​ളു​ടെ ദ​ശ​ദി​ന പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 27 വ​നി​ത​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി ​ഗാ​ർ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ വി. ​മ​ഹേ​ഷ് വി​ത​ര​ണം ചെ​യ്തു. നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി, സ​ഹൃ​ദ​യ അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ മ​ന​യ​മ്പി​ള്ളി, വി ​ഗാ​ർ​ഡ് സി​എ​സ്ആ​ർ വി​ഭാ​ഗം സീ​നി​യ​ർ ഓ​ഫീ​സ​ർ കെ.​ സ​നീ​ഷ്, സ​ഹൃ​ദ​യ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റണി ഇ​ര​വി​മം​ഗ​ലം, നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഫാ​ക്ക​ൽ​റ്റി ജോ​ൺ മെ​ൽ​വി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. സ​ഹൃ​ദ​യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഒ. മാ​ത്യൂ​സ്, ഷെ​ൽ​ഫി ജോ​സ​ഫ്, റാ​ണി ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.