കുട്ടികൾക്ക് കായിക പരിശീലനം ഒരുക്കി ചേന്നംപള്ളിപ്പുറം
1281895
Tuesday, March 28, 2023 11:11 PM IST
പൂച്ചാക്കൽ: കുട്ടികൾക്ക് കായിക പരിശീലനമൊരുക്കി ചേന്നംപള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്തിലെ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ഫുട്ബോൾ പരിശീലനമാണ് നൽകുന്നത്. പള്ളിപ്പുറത്തിന്റെ കായിക ചരിത്രത്തിൽ ഇത് ആദ്യമാണ്.
കുട്ടികളിലെ കായിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് പറഞ്ഞു. വരും വർഷങ്ങളിൽ ഫുട്ബോൾ, വോളിബോൾ എന്നിവ കൂടി പരിശീലനത്തിന്റെ ഭാഗമാക്കും.
എൻഎസ്എസ് കോളജ് ജംഗ്ഷനു സമീപമുള്ള ടർഫിൽ വച്ചാണ് പരിശീലനം നടക്കുന്നത്. അരൂർ എംഎൽഎ ദലീമ ജോജോ പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷിൽജ സലിം, ജയശ്രീ ബിജു, കെ.കെ. ഷിജി, ഉദയമ്മ ഷാജി, ധന്യ ഗോപിനാഥ്, കേരള ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് വിജയകുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി രാജീവ്, കായികാധ്യാപകരായ അജയൻ, അമൽ, ഷബാന, കെ.ആർ. സിബു എന്നിവർ പ്രസംഗിച്ചു. കേരള ഫുഡ്ബോൾ അസോസിയേഷൻ കോച്ച് സുജിത്താണ് പ്രധാന പരിശീലകൻ.