ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി വിശുദ്ധ അൽഫോൻസാമ്മ കുടുംബ യൂണിറ്റിന്റെ സമ്പൂർണ നേത്രദാന സമ്മതപത്ര സമർപ്പണം 24ന് വൈകുന്നേരം 4.30ന് സഹകരണ പരിശീലന കേന്ദ്രത്തിൽ വികാരി ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യും. പാരീഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ അധ്യക്ഷത വഹിക്കും.
നഗരസഭ സ്റ്റാൻഡിംഗ് വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ, ഡോ. മോബി ജേക്കബ്, പ്രഫ. ആർ. രേഷ്മ, കെ.ഇ. തോമസ്, സി.ഇ അഗസ്റ്റിൻ, അഡ്വ. ജാക്സൺ മാത്യു, ഐസക് മാടവന, വി.കെ. ജോർജ്, സിസ്റ്റർ റാണി മരിയ, സിസ്റ്റർ നീതു, ടോമി തോമസ്, ബോബൻ മാത്യു, മനോജ് ജോസഫ്, തനീഷ് ജോൺ, ജോബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.