പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം ഏ​രി​യ സ​മ്മേ​ള​നം
Sunday, September 24, 2023 10:31 PM IST
അ​മ്പ​ല​പ്പു​ഴ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പി.​കെ. മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യസം​ഘം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ എം. ​മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​നാ​യി. ക​ലാ രം​ഗ​ത്തെ മി​ക​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ എം​എ​ൽ​എ​യും വി​വി​ധ ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ച​ല​ച്ചി​ത്ര​താ​രം ഉ​ഷ​യും വി​ത​ര​ണം ചെ​യ്തു. ഹ​രി​ച​ന്ദ​ന അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബാ രാ​കേ​ഷി​ന്‍റെ ക​ള​രി​പ്പ​യ​റ്റ് അ​വ​ത​ര​ണ​വും ഗോ​പ​കു​മാ​ർ താ​ഴാ​മ​ഠ​ത്തി​ന്‍റെ മ​ര​ണ​മൊ​ഴി ഒ​റ്റ​യാ​ൾ നാ​ട​ക​വും അ​ര​ങ്ങേ​റി. രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​മ​പു​രം ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.