ശാസ്താംപുറം മാർക്കറ്റ് നവീകരണം ഉദ്ഘാടനം
Tuesday, February 27, 2024 11:35 PM IST
ചെ​ങ്ങ​ന്നൂ​ർ: ഫി​ഷ​റീ​സ് വ​കു​പ്പ് ആ​ദ്യ​മാ​യി സ്വ​ന്തം ഉ​ത്പ​ന്ന​ങ്ങ​ൾ ലോ​ക​ത്തി​നു മു​ൻ​പി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു. ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, ന്യൂ​സി​ലാ​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മ​ത്സ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ക​രാ​ർ ക​ഴി​ഞ്ഞദി​വ​സം മു​ഖ്യ​മ​ന്ത്രി ഏ​റ്റു​വാ​ങ്ങി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ർ ശാ​സ്താം​പു​റം മാ​ർ​ക്ക​റ്റി​ൽ അ​ഞ്ചു കോ​ടി ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ ന​വീ​ക​രി​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്. മാ​ർ​ക്ക​റ്റി​ൽ നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് തു​ട​ർ​ന്ന് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കും.

മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് മ​ത്സ്യ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​യാ​യി. കെ​എ​സ്‌സി​എ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ഐ. ഷെ​യ്ക്ക് പ​രീ​ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ​എ​സ് സി ​എം​എംസി ​ചെ​യ​ർ​മാ​ൻ എം.എ​ച്ച്. റ​ഷീ​ദ്, എം. ശ​ശി​കു​മാ​ർ, വി.എ​സ്. സ​വി​ത, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.