ഉമ്മൻ ചാണ്ടിയെ തമസ്ക്കരിച്ചത് വികസനവിരോധികൾ: ബാബുപ്രസാദ്
1436147
Sunday, July 14, 2024 11:14 PM IST
മങ്കൊമ്പ്: അന്താരാഷ്ട്ര പ്രാധാന്യമുള്ള തുറമുഖം കേരളത്തിൽനിന്നു മാറ്റി കുളച്ചലിൽ നിർമിക്കുമെന്ന ഘട്ടത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ത്യാഗോജ്ജ്വലശ്രമങ്ങളിലൂടെ വിഴിഞ്ഞത്ത് ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന രാമങ്കരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി വി.എ. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ള വമ്പൻ പദ്ധതികളെയെല്ലാം എതിർത്ത് സമരം ചെയ്തിട്ടുള്ള വികസന വിരോധികളുടെ സർക്കാരിലെ മുഖ്യമന്ത്രിയാണ് ക്രെഡിറ്റ് നേടാനായി ഉമ്മൻ ചാണ്ടിയെ തമസ്ക്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നൈനാൻ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് എബ്രഹാം, ജോസഫ് ചേക്കോടൻ , രവീന്ദ്ര ദാസ്, വി. ഷുക്കൂർ, കെ.ഗോപകുമാർ, സിബി മൂലംകുന്നം, ആർ. രാജുമോൻ, ഷീനാ റെജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.