മുഹമ്മ: ബംഗളൂരുവിൽ വാഹനാപകടത്തിൽ മുഹമ്മ കരിപ്പുറത്ത് സലീമിന്റെ മകൻ അബ്ദുൽസമീർ (30) മരിച്ചു. വ്യാഴാഴ്ച രാത്രി 11 നായിരുന്നു സംഭവം. സമീർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. സമീർ ബാംഗ്ളൂരിലെ ബ്ലൂഡാർട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇന്ന് രാവിലെ ഒൻപതിന് മുഹമ്മ ജമാഅത്ത് കബറടക്കം നടത്തും.മാതാവ് :നസീമ, സഹോദരൻ :മുഹമ്മദ് ഷാഫി.