അ​ന​ധി​കൃ​ത നെ​ല്‍​വ​യ​ല്‍ നി​ക​ത്ത​ൽ: ഉ​ട​ന്‍ ന​ട​പ​ടി
Thursday, September 12, 2024 11:26 PM IST
ആ​ല​പ്പു​ഴ: നെ​ല്‍​വ​യ​ലു​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യത് പൂർവസ്ഥിതിയിലാക്കാൻ ഉ​ട​ന്‍ നടപടി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍. നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട നി​യ​മം സെ​ക്ഷ​ന്‍ 13 പ്ര​കാ​രം, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ടു​നി​ക​ത്തി​യ എ​ല്ലാ​യി​ട​ത്തും മ​ണ്ണ് തി​രി​ച്ചെ​ടു​ത്ത് പൂ​ര്‍​വാ​ധി​കം ശ​ക്ത​മാ​യി അ​വി​ടെ കൃ​ഷി ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ര്‍ ആ​ലാ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​യി.


ആ​റു​മാ​സം കൊ​ണ്ട് ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​കു​മെ​ന്ന് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷത വ​ഹി​ച്ചു മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. നൂ​റ് കോ​ടി ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ എ​ട്ട് നി​ല​ക​ളു​ടെ വാ​ര്‍​പ്പും പൂ​ര്‍​ത്തി​യാ​യി. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​രി​ല്‍ തി​യ​റ്റ​ര്‍ കോം​പ്ല​ക്‌​സുി​നു​ള്ള ഫ​യ​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് കൈ​മാ​റി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.