തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1459212
Sunday, October 6, 2024 3:16 AM IST
മുഹമ്മ: തൊഴിലുറപ്പ് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി മരിച്ചു. പഞ്ചായത്ത് 19-ാം വാർഡ് കുന്നേൽവെളിയിൽ സുഷമ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് വീട്ടിൽ എത്തിയ സുഷമയെ കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഉടനെ എത്തിച്ചു.
ഓക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രമേശൻ (തപാൽ വകുപ്പ് റിട്ട. ജീവനക്കാരൻ). മക്കൾ: സൗമ്യ, സൗബിമോൻ. മരുമക്കൾ: രാജേഷ്, അശ്വതി.