രാഘവിന് നാടിന്റെ യാത്രാമൊഴി
1581598
Tuesday, August 5, 2025 11:55 PM IST
മാവേലിക്കര: കീച്ചേരിക്കടവ് അപകടത്തില്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങിമരിച്ച രാഘവ് കാര്‍ത്തിക്കിന് നാടിന്റെ യാത്രാമൊഴി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ കാര്‍ത്തികേയന്റെയും ഗീതയുടെയും മകന് രാഘവ് കാര്‍ത്തിക്കിന്റെ (24) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. രാഘവിന്റെ ഇളയ സഹോദരന് അദ്വൈത് കാര്‍ത്തിക്ക് ചിതയ്ക്ക് തീകൊളുത്തി. മൂന്നുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹന്‍കുമാര്‍ എന്നിവരടക്കം നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.
രാഘവന് ഒപ്പം ജോലി ചെയ്തിരുന്ന തൃക്കുന്നപ്പുഴ കിഴക്ക് വടക്ക്മുറിയില്‍ മണികണ്ഠന് ചിറയില്‍ ബിനുഭവനത്തില്‍ ഗോപിയുടെയും അംബുജാക്ഷിയുടെയും മകന് ബിനുവും (42) അപകടത്തില്‍ മരിച്ചിരുന്നു. അഞ്ചുപേര്‍ രക്ഷപ്പെട്ടു. തിങ്കള്‍ പകല്‍ 1.15 നായിരുന്നു അപകടം.