നെഹ്റുട്രോഫി: നഗരസഭാതല സബ് കമ്മിറ്റികള്‍ രൂപീകരിച്ചു
1581869
Wednesday, August 6, 2025 11:51 PM IST
ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ 71-ാമത് നെഹ്റുട്രോഫി ജലോത്സവത്തിനു മുന്നോടിയായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക ജാഥ എന്നിവ ഏകോപിപ്പിക്കുന്നതിനായി നഗരസഭയില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. നഗരസഭാതല കമ്മിറ്റിയുടെ രക്ഷാധികാരികളായി കെ.സി. വേണുഗോപാല്‍ എംപി, എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം, കളക്ടര്‍ അലക്സ് വര്‍ഗീസ്, ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രന്, സബ്കളക്ടര്‍ സമീര്‍ കൃഷ്ണ എന്നിവര്‍ ചുമതല വഹിക്കും.
പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, കണ്‍വീനര്‍ പി.എസ്.എം. ഹുസൈന്, കമ്മിറ്റി അംഗങ്ങള്‍ ആയി എം.ആര്. പ്രേം, സൗമ്യരാജ്, റീഗോ രാജു, ഡി.പി. മധു, പി.എസ്. ഫൈസല്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്, അജയ് സുധീന്ദ്രന്‍, പി.കെ. സദാശിവന്‍പിള്ള, സുരേഷ് , റോയ് പി. തീയോച്ചന്‍, സുദര്ശനന് വര്‍ണം എന്നിവരെയും തീരുമാനിച്ചു.
സാംസ്കാരിക ഘോഷയാത്ര കമ്മിറ്റി ആര്. വിനിത, വോളന്റിയര്‍ ആന്‍ഡ് ഡിസിപ്ലിന്‍ കമ്മിറ്റി ചെയര്മാന് ബി. മെഹബൂബ്, ലൈറ്റ് - സൗണ്ട് ആൻഡ് സ്റ്റേജ് എം.ജി. സതീദേവി, പബ്ലിസിറ്റി ആൻഡ് മീഡിയ ആനന്ദ് ബാബു, ഹരിത പ്രോട്ടോകോള്‍ എ.എസ് . കവിത, ദീപാലങ്കാരം നസീര്‍ പുന്നയ്ക്കല്‍, ഫുഡ് കമ്മിറ്റി ബി. അജേഷ് എന്നിവരെ യഥാക്രമം എട്ടു സബ് കമ്മിറ്റികളുടെ ചെയര്മാന്മാരായി തെരഞ്ഞെടുത്തു.
ടിക്കറ്റ് വില്‍പ്പന നാളെമുതല്‍
ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന നാളെ ആരംഭിക്കും. ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ പ്രമുഖ ബാങ്കുകള്‍ വഴി ഓണ്‍ലൈനായും ടിക്കറ്റുകള്‍ ലഭിക്കും.
നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25,000 രൂപയാണ്. 10,000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്ണ് ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
നെഹ്റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, കോണ്‍ക്രീറ്റ് പവലിയനിലെ റോസ് കോര്‍ണര്‍ 1500, വിക്ടറി ലെയ്നിലെ വുഡന്‍ ഗ്യാലറി 500, ഓള് വ്യൂ വുഡന്‍ ഗാലറി 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.
പന്തൽ കാൽനാട്ട് കർമം നടത്തി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്റിൽ പന്തൽ കാൽനാട്ടുകർമം എൻടിബിആർ സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം എം.ആർ. പ്രേം, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ വിനോദ് പി.എസ്, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയംഗങ്ങളായ എസ്.എം. ഇക്ബാൽ, എ.വി. മുരളി, ജോസ് കാവനാട്, ബേബി കുമാരൻ, ടോമിച്ചൻ ആന്റണി, എം.വി. ഹൽത്താഫ്, കെ.പി. ഹരൺബാബു, സണ്ണി മുടന്താഞ്ജലി, ജോണി മുക്കം, കെ.എം.അഷ്റഫ്, റജി ജോബ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ രഞ്ജു രാജൻ, അസി. എൻജിനിയർ ദിലീപ് എന്നിവർ പ്രസംഗിച്ചു.