ഹിരോഷിമ ദിനാചരണം
1581868
Wednesday, August 6, 2025 11:51 PM IST
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിരോഷിമ- നാഗസാക്കി ദിനാചരണം ശ്രദ്ധേയമായി. സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിയാണ് സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ ദിനം ആചരിച്ചത്. ലോകത്ത് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന സന്ദേശവുമായി വിദ്യാർഥികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞചൊല്ലി.
ഹിരോഷിമയിലെ അമേരിക്കയുടെ അണുബോബ് ആക്രമണത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടി സഡാക്കോ സസാക്കിയുടെ സ്മരണയ്ക്കായി വിദ്യാർഥികൾ അനേകം ഒറിഗാമി കൊക്കുകളെ കടസാലുകൊണ്ട് നിർമിച്ചാണ് ഹിരോഷിമ ദിനാചരണത്തിന് സ്കൂളിൽ വേദി ഒരുക്കിയത്.
സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. ശാമുവേൽ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ നൗഷാദ് മാങ്കാംകുഴി, അധ്യാപകരായ സിൻസി പി. സെബാസ്റ്റ്യൻ, ജൂലി ജോയ് എന്നിവർ പ്രസംഗിച്ചു.