കന്യാസ്ത്രീകള്‍ക്കെതിരേയുള്ള എഫ്ഐആര്‍ റദ്ദ് ചെയ്യണം
1581864
Wednesday, August 6, 2025 11:51 PM IST
എടത്വ: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച കന്യാസ്ത്രീകളുടെ പേരിലുള്ള എഫ്ഐആര്‍ റദ്ദു ചെയ്യണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട വിചാരണയ്ക്കു നേതൃത്വം നല്‍കിയവരെ മാതൃകാപരമായി ശിക്ഷിക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് അറുതിവരുത്താനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങങ്കരിയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ആവശ്യപ്പെട്ടു.
സംഗമം പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജ് ഫാ. റ്റിജോ മതിലകത്തുകുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വര്‍ഗീസ് വേലിക്കളം അധ്യക്ഷത വഹിച്ചു. എടത്വ ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. കുര്യന് കൊച്ചുപറമ്പില്‍, ജോസുകുട്ടി പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.