മെറിറ്റ് അവാർഡ് വിതരണം
1581867
Wednesday, August 6, 2025 11:51 PM IST
അമ്പലപ്പുഴ: പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു. വിജയമധുരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് ദിലേഖ് സി രാജ് അധ്യക്ഷനായി.
പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, സിനിമ മിമിക്രിതാരം മധു പുന്നപ്ര, പഞ്ചായത്തംഗം സാജൻ ഏബ്രഹാം, പട്ടികജാതി ക്ഷേമ സമിതിയംഗം ഡി. ബിനുമോൻ, സ്കൂൾ പ്രധാനാധ്യാപിക എസ്. ജ്യോതിശ്രീ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ടി. എ. റസീല, എച്ച്എസ് സ്റ്റാഫ് സെക്രട്ടറി കെ.ജെ. അലോഷ്യസ്, സീനിയർ സൂപ്രണ്ട് പി.ഐ. സിന്ധു എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ വി.എം. പ്രമീളാകുമാരി സ്വാഗതം പറഞ്ഞു.