മുഹമ്മയിൽ വനിതാ ജിംനേഷ്യം
1581865
Wednesday, August 6, 2025 11:51 PM IST
മുഹമ്മ: വനിത സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ശാക്തീകരണത്തിനായി പഞ്ചായത്തിലെ മുഴുവൻ വനിതകൾക്കുമായി വനിതാ ജിംനേഷ്യം പ്രവർത്തനം തുടങ്ങി.
മൂന്നു ലക്ഷം രൂപയാണ് ചെലവ്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ വി. വിഷ്ണു, കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ്, നിഷാപ്രദീപ്, ഡോ. ബിനുലക്ഷ്മൺ എന്നിവർ പ്രസംഗിച്ചു.