കളിചിരികളുമായി ‘ആനന്ദം’ ആവേശമായി ജയ്ഹിന്ദ് ലൈബ്രറി
1424890
Sunday, May 26, 2024 2:22 AM IST
ഉഴവൂർ: അവധിക്കാലത്തെ ആഘോഷമാക്കാൻ വിദ്യാർഥികൾക്ക് അവസരം സമ്മാനിച്ച് ജയ്ഹിന്ദ് പബ്ലിക് ലൈബ്രറി. ആനന്ദം 2024 എന്നപേരിലാണ് വിദ്യാർഥികൾക്ക് കളിക്കാനും ഉല്ലസിക്കാനുമുള്ള വഴികൾ തുറന്ന ക്യാംപ് നടത്തിയത്.
ബാലവേദി പ്രസിഡന്റ് ശ്രീഗംഗ രാജീവ് അധ്യക്ഷത വഹിച്ചു. മീനച്ചിൽ താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡി. ശിവൻ, മന്ന സോയുസ്, അനിൽ ആറുകാക്കൽ, ബാലവേദി കോഓർഡിനേറ്റർ ഷാജി, സിദ്ധാർഥ് എന്നിവർ പ്രസംഗിച്ചു. എൻ.കെ. ഗോപകുമാർ ക്ലാസ് നയിച്ചു.