മരം കടപുഴകി; റോഡ് തകർച്ചാ ഭീഷണിയിൽ
1436658
Wednesday, July 17, 2024 2:16 AM IST
വെച്ചൂർ: ശക്തമായ മഴയിൽ റോഡരികിൽനിന്ന മരം കടപുഴകി വീണതിനെ തുടർന്ന് റോഡ് തകർച്ചാ ഭീഷണിയിൽ. വെച്ചൂർ-കല്ലറ റോഡിൽ കോലാംപുറത്തുകരി പാടശേഖരത്തിന്റെ സമീപത്തു നിന്നിരുന്ന വൻമരമാണ് കടപുഴകി വീണത്.
റോഡിനോടു ചേർന്ന ഭാഗമുൾപ്പെടെ വിണ്ടുമാറിയതിനാൽ റോഡിനു നാശം സംഭവിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.