ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യദിനമായി ആചരിച്ച് കോൺഗ്രസ്
1436803
Wednesday, July 17, 2024 10:49 PM IST
കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ അനുസ്മരണ പരിപാടികൾ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. നല്ല ഇടയൻ ആശ്രമം മദർ സുപ്പീരിയർ സിസ്റ്റർ ആൻസിറ്റ് എസ്എബിഎസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കാഞ്ഞിരപ്പള്ളി സെൻട്രൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനാസ് കിഴക്കയിൽ, ഒ.എം. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ അബ്ദുൾ ഫത്താക്ക്, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, ദിലീപ് ചന്ദ്രൻ, അജ്മൽ പാറയ്ക്കൽ, എം.കെ. ഷെമീർ, കെഎസ്യു ജില്ലാ സെക്രട്ടറി സൈദ് എം. താജു തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നം: ഉമ്മൻ ചാണ്ടിയുടെ ചരമവാർഷിക ദിനമായ ഇന്ന് ചിറക്കടവ് പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിൽ അനുസ്മരണം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സേവ്യർ മൂലകുന്ന് അറിയിച്ചു. അട്ടിക്കൽ, പൊൻകുന്നം, കുന്നുംഭാഗം, ഗ്രാമദീപം, മണ്ണംപ്ലാവ്, ഉള്ളായം, പഴയിടം, ചെറുവള്ളി, പ്ലാവോലി കവല, തെക്കേത്തുക്കവല, എസ്ആർവി, ചിറക്കടവ് അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് അനുസ്മരണം നടത്തുന്നത്.