ഇ​ളം​പ​ള്ളി​ക്ക​വ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു
Sunday, August 11, 2024 9:45 PM IST
‌വാ​ഴൂ​ർ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇളം​പ​ള്ളി​ക്ക​വ​ല​യി​ൽ താ​ത്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു. ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നാ​യി നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഞ്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് നാ​ട്ടു​കാ​ർ​ക്കാ​യി താ​ത്കാ​ലി​ക കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.

ഇ​ളം​പ​ള്ളി​ക്ക​വ​ല​യി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മ​ര​ച്ചു​വ​ട്ടി​ൽ ചി​ല്ല​ക​ൾ​ക്കി​ട​യി​ൽ വ​ച്ചു​കെ​ട്ടി​യ പ​ഴ​യ ഫ്ല​ക്‌​സ് ബോ​ർ​ഡി​ന് ചു​വ​ട്ടി​ലാ​ണ് ഇ​ത്ര​യും കാ​ലം ആ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ന്ന​ത്. പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പാ​യ ക​വ​ല​യി​ൽ മ​ഴ​യ​ത്തും വെ​യി​ല​ത്തും ഈ ​ഫ്ല​ക്‌​സി​ന് കീ​ഴി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ കാ​ത്തു​നി​ൽ​പ്പ്.


പ്ര​ദേ​ശ​മാ​കെ കാ​ടും പ​ട​ർ​പ്പും നി​റ​ഞ്ഞ​ത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​ട് വെ​ട്ടി​മാ​റ്റാ​നും അ​ധി​കൃ​ത​രോ​ട് മു​ന്പ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. മു​ള​യും അ​ലൂ​മി​നി​യം ഷീ​റ്റും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ച​ത്.