വെച്ചൂർ: കുടവച്ചൂർ സെന്റ് മൈക്കിൾ സ്കൂൾ ഹയർസെക്കൻഡറിയായി ഉയർത്തപ്പെട്ടതിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ ആത്തപ്പള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, പഞ്ചായത്തംഗം പി.കെ. മണിലാൽ, സി.ഡി. ജോസ്, വക്കച്ചൻ മണ്ണത്താലി, ഉമ്മച്ചൻ കുന്നത്തുകളം, പിടിഎ പ്രസിഡന്റ് ബിജു മിത്രംപള്ളി തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ മുൻ അധ്യാപകരെ ആദരിച്ചു.