വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നത് ഭീഷണിയാകുന്നു
1577482
Sunday, July 20, 2025 10:15 PM IST
മൂലമറ്റം: വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നത് അപകടഭീഷണിയുയർത്തുന്നു. മൂലമറ്റം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പുത്തേട് ഈന്തുംപ്ലാക്കൽ എബി ജയിംസിന്റെ പുരയിടത്തിലാണ് നാട്ടുകാരും സ്കൂൾ കുട്ടികളും നടന്നുപോകുന്ന വഴിയരുകിൽ ലൈൻ താഴ്ന്നുനിൽക്കുന്നത്. കുട നിവർത്തിപ്പോയാൽ ലൈനിൽ തട്ടുന്ന സ്ഥിതിയാണ്.
നിരവധി തവണ സെക്ഷൻ ഓഫീസിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും താഴ്ന്നുകിടക്കുന്ന ലൈൻ ഉയർത്താനോ ലൈനിൽ മുട്ടിനിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കാനോ വൈദ്യുതി ബോർഡ് അധികൃതർ തയാറായിട്ടില്ല.
ലൈൻ ഓഫ് ചെയ്ത് ടച്ച് വെട്ട് നടത്താറുണ്ടെങ്കിലും ഇവിടേക്കു തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.