കാർ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു: ഒരാൾക്ക് പരിക്ക്
1578042
Wednesday, July 23, 2025 12:05 AM IST
മുട്ടം: അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോയുടെ പിന്നിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അറക്കുളം ആലിൻചുവട് പുത്തൻപുരക്കൽ ശിവകുമാറിനാണ് (56) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം ശങ്കരപ്പിള്ളി കാക്കൊന്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്തേക്കുവന്ന കാർ അതേ ദിശയിൽ പോയ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.