ജൈവവൈവിധ്യ ക്ലബ് ഉദ്ഘാടനം നടത്തി
1577484
Sunday, July 20, 2025 10:15 PM IST
കോടിക്കുളം: സെന്റ് മേരീസ് ഹൈസ്കൂളിൽ ജൈവവൈവിധ്യ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. അശ്വതി ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ രജിസ്റ്റർ സ്കൂൾ മാനേജർ ഫാ. ജോണ്സണ് പഴയപീടികയിൽ പ്രകാശനം ചെയ്തു. കുട്ടികൾ വിവിധയിനം ഔഷധസസ്യങ്ങൾ കൊണ്ടുവന്നു നട്ട് പരിപാലിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇതോടൊപ്പം തുടക്കം കുറിച്ചു.
ജൈവവൈവിധ്യ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ശലഭോദ്യാനം, പച്ചക്കറിത്തോട്ടം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹെഡ്മിസ്ട്രസ് ടെസി തോമസ്, പിടിഎ പ്രസിഡന്റ് അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.