കളേഴ്സ് ഡേ: നീലയിൽ തിളങ്ങി സ്വരാജ് സയണ്‍
1577787
Monday, July 21, 2025 11:22 PM IST
കാഞ്ചിയാർ: കാഞ്ചിയാർ സയണ്‍ പബ്ലിക് സ്കൂളിൽ കെ ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളേഴ്സ് ഡേ ആഘോഷിച്ചു. നീല നിറമായിരുന്നു കളർ തീം.വിദ്യാർത്ഥികളും അധ്യാപകരും മുഴുവനും നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുത്ത ആഘോഷം ദൃശ്യ വിരുന്നായി മാറി.
നീല ബലൂണുകളും മറ്റ് അലങ്കാരങ്ങളും കൊണ്ട് ക്ലാസ്മുറികളും വിദ്യാലയപരിസരവും നീല വർണത്തിൽ നിറഞ്ഞു നിന്നു. കെജി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയെ ഹരംകൊള്ളിച്ചു.
കുട്ടികളിൽ നിറങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുവാൻ കളേഴ്സ് ഡേ സഹായിച്ചതായി സ്കൂൾ മാനേജർ ഡോ. ഫാ. ഇമ്മനുവൽ കിഴക്കേത്തലയ്ക്കൽ പറഞ്ഞു. നീലനിറം ശാന്തിയുടെ പ്രതീകമാണെന്നും ശാ ന്തമായ ജീവിതം നയിക്കാൻ ഏവർക്കും കഴിയട്ടെ എന്നും പ്രിൻസിപ്പൽ ഫാ. റോണി ജോസ് പറഞ്ഞു. നീലനിറത്തിലുള്ള മധുരപലഹാരങ്ങളും ചായയും ബ്ലൂകളർ ഡേയെ അവിസ്മരണീയമാക്കി.