വിഎസിന്റെ നിര്യാണത്തിൽ അനുശോചനം
1577780
Monday, July 21, 2025 11:22 PM IST
മുല്ലപ്പെരിയാർ സമര സമിതി
ഇടുക്കി: വി.എസ്. അച്യുതാനനന്ദന്റെ നിര്യാണത്തിൽ മുല്ലപ്പെരിയാർ സമരസമിതി അനുശോചിച്ചു. മുല്ലപ്പെരിയാർ പ്രശ്നത്തിൽ വളരെയധികം താത്പര്യം കാണിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ് എന്ന് സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാകാൻ ആത്മാർഥതയോടെ അദ്ദേഹം പ്രവർത്തിച്ചു. ചപ്പാത്ത് സമരപ്പന്തലിൽ എത്തി പെരിയാർ നിവാസികൾക്കു പിന്തുണ അറിയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും ഫാ.ജോയി നിരപ്പേൽ പറഞ്ഞു.
പി.സി. ജോസഫ്
തൊടുപുഴ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോണ്‍ഗ്രസ് വർക്കിംഗ് ചെയർമാനും ടെൽക് ചെയർമാനുമായ അഡ്വ. പി.സി. ജോസഫ് എക്സ് എംഎൽഎ അനുശോചിച്ചു.
കേരള കോണ്‍ഗ്രസ്-ബി
തൊടുപുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള കോണ്‍ഗ്രസ് -ബി സംസ്ഥാന ജനറൽ സെക്രട്ടറി പോൾസണ്‍ മാത്യു അനുശോചിച്ചു.
കെ. സലിംകുമാർ
ഇടുക്കി: കേരള ജനത നെഞ്ചോടു ചേർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ. പ്രതിപക്ഷ നേതാവായിരിക്കേ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കേരള സമൂഹം ഏറ്റെടുത്തു. പിന്നീട് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയ നിരവധി പദ്ധതികളും വി എസിനെ കേരളത്തിന് പ്രിയങ്കരനാക്കി. മതിക്കെട്ടാൻ കൈയേറ്റവും മറയൂരിലെ ചന്ദനകൊള്ളയുമെല്ലാം സമൂഹത്തിൽ ചർച്ചയാക്കാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും സലിംകുമാർ പറഞ്ഞു.
തൊടുപുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വേർപാട് തൊഴിലാളി വർഗത്തിന് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും തൊഴിലാളി പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും എഐടിയുസി ജില്ലാ സെക്രട്ടറി ജി.എൻ.ഗുരുനാഥൻ, പ്രസിഡന്റ് ജോസ് ഫിലിപ്പ്, ട്രഷറർ പി.പി. ജോയി എന്നിവർ പറഞ്ഞു.
തൊടുപുഴ: ജനങ്ങൾ ഹൃദയത്തിലേറ്റെടുത്ത ജനകീയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. നേരിന്റെ പോരാളിയായ ജനകീയ നേതാവിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ പൊതുമണ്ഡലത്തിൽ ഉണ്ടാകുന്ന നഷ്ടം സമാനതകളില്ലാത്തതാണെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷും ജില്ലാ സെക്രട്ടറി ആർ. ബിജുമോനും പറഞ്ഞു.
തൊടുപുഴ: വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ദേശീയ ചെയർമാൻ പി.ആർ.വി. നായർ, പ്രസിഡന്റ് ഡോ.രാജീവ് രാജധാനി, സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തന്പി, സെക്രട്ടറി പി.ടി. ശ്രീകുമാർ എന്നിവർ അനുശോചിച്ചു.