ഉപജില്ലാ നേതൃപരിശീലന ക്യാന്പ്
1577504
Sunday, July 20, 2025 10:58 PM IST
കട്ടപ്പന: കെപിഎസ്ടിഎ കട്ടപ്പന ഉപജില്ലാ നേതൃപരിശീലന ക്യാന്പ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റിയിൽ നടന്ന ക്യാന്പ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ബിൻസ് ദേവസ്യ അധ്യക്ഷത വഹിച്ചു.
എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ജോലി സംരക്ഷണവും നൽകുക, നിഷേധിച്ച ശന്പള പരിഷ്കരണങ്ങളും ആനുകൂല്യങ്ങളും ഉടൻ നൽകുക, കോണ്‍ട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക,ഒൻപത്, പത്ത് ക്ലാസുകളിൽ 1:40 അനുപാതം പുനഃസ്ഥാപിക്കുക, സ്കൂളുകളിലെ അശാസ്ത്രീയമായ സമയമാറ്റം പിൻവലിക്കുക, ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ക്യാന്പ് ചർച്ച ചെയ്തു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് ഡിഡിഇ ഓഫീസ് ധർണ നടത്തും.
സംസ്ഥാന കൗണ്‍സിലർ എം.വി. ജോർജുകുട്ടി, ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ, സംസ്ഥാന കൗണ്‍സിലർ ജോസ് കെ. സെബാസ്റ്റ്യൻ, സബ്ജില്ലാ സെക്രട്ടറി റെജി ജോർജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിന്റോമോൻ ജോസ്, സി.കെ. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.