ഉടുമ്പന്‍ചോല ജോ. ആര്‍ടി ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയിൽ 66,600 രൂപ പിടിച്ചെടുത്തു
1577485
Sunday, July 20, 2025 10:15 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ജോ. ആര്‍ടി ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയിൽ അനധികൃതമായി കൈവശം വച്ചിരുന്ന 66,600 രൂപ പിടിച്ചെടുത്തു. ഡ്രൈവിംഗ് പരിശീല സ്ഥാപനം നടത്തുന്ന ആളുടെ പക്കൽനിന്നാണ് പണം കണ്ടെത്തിയത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.15 വരെയാണ് പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ പ്രവേശനമെങ്കിലും പരിശോധന നടന്ന സമയത്ത് നാല് ഏജന്റുമാര്‍ ഓഫീസില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ശനിയാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച പരിശോധന രാത്രി 10.30 വരെ നീണ്ടു. സ്ഥലം മാറിപ്പോകുന്ന ജോ. ആര്‍ടിഒയുടെ യാത്രയയപ്പ് പരിപാടിക്കിടെയായിരുന്നു പരിശോധന. പരിശോധനാ സമയത്ത് ഓഫിസീല്‍ ഉണ്ടായിരുന്ന 16 ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.