സംരക്ഷണവേലിയില്ലാത്ത ട്രാൻസ്ഫോർമർ ഭീഷണി
1577786
Monday, July 21, 2025 11:22 PM IST
ചെറുതോണി: സംരക്ഷണവേലിയില്ലാത്ത വൈദ്യുതി ട്രാൻസ്ഫോർമർ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിൽ വെൺമണി - തെക്കൻതോണിയിലാണ് വൈദ്യുതി ട്രാൻസ്ഫോർമറിന് സംരക്ഷണവേലി നിർമിക്കാതെയുള്ള കെഎസ്ഇബിയുടെ അനാസ്ഥ തുടരുന്നത്. കൈയെത്തുന്ന ഉയരത്തിൽ റോഡരുകിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമർ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഭീഷണിയുയർത്തുകയാണ്.
ദിവസങ്ങളായി വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാൽ നിരവധി ദുരങ്ങളുണ്ടായിട്ടും ട്രാൻസ്ഫോർമറിന് സംരക്ഷണവേലി നിർമിക്കാൻ കെഎസ്ഇബി തയാറാകാത്തതിനെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായിരിക്കുന്ന ട്രാൻസ്ഫോർമറിന് എത്രയുംവേഗം സംരക്ഷണവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.