നിര്‍മലാസിറ്റി -വാഴവര റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍
1578045
Wednesday, July 23, 2025 12:05 AM IST
കട്ടപ്പന: നിര്‍മലാസിറ്റി -വാഴവര റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയില്‍.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് പിഎംജിഎസ്വൈ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇത് റോഡിന് താഴ് ഭാഗത്തു താമസിക്കുന്ന ടി.ജെ. ജോണിന്റെ വീട്ടുമുറ്റത്തേക്കാണ് പതിച്ചത്.
ടോറസ് ലോറികളും സ്കൂള്‍ ബസുകളും അടക്കം നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. ഈ വാഹനങ്ങള്‍ റോഡിന്റെ വശം ചേര്‍ന്ന് വന്നാല്‍ മണ്ണ് കൂടുതലായി ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡ് നിര്‍മിച്ച സമയത്ത് എടുത്തിട്ട മണ്ണാണ് ഈ ഭാഗത്തുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വലിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ അപകട ഭീഷണിക്ക് പരിഹാരം കാണണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.