ഗുഡ് സമരിറ്റൻ ആശ്രമം സന്ദർശിച്ച് ഹോളി ക്വീൻസിലെ വിദ്യാർഥികൾ
1577505
Sunday, July 20, 2025 10:58 PM IST
രാജകുമാരി: രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിലെ "സ്നേഹപൂർവം' പദ്ധതിയുടെ ഭാഗമായി കുരുവിളാ സിറ്റി ഗുഡ് സമരിറ്റൻ ആശ്രമത്തിലേക്ക് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകുകയും ആരോരുമില്ലാത്ത വൃദ്ധ മാതാപിതാക്കളുമായി കുട്ടികൾ സമയം ചെലവഴിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പങ്കുവയ്ക്കലിലൂടെ സ്നേഹത്തെ ശക്തിപ്പെടുത്താൻ കുഞ്ഞുങ്ങൾക്ക് ഇതിലൂടെ സാധിക്കുന്നുവെന്നു ഭാരവാഹികൾ പറഞ്ഞു.
സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ ഈ വർഷത്തെ ആറാംഘട്ട പദ്ധതിയാണ് അനാഥാലയ സന്ദർശനവും ശുചീകരണ പ്രവർത്തനങ്ങളും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ജെ. സിജു അവശ്യവസ്തുക്കൾ അനാഥാലയത്തിന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ റെന്നി തോമസ്, പിടിഎ പ്രസിഡന്റ് ബേസിൽ മാത്യു, എംപിടിഎ പ്രസിഡന്റ് പ്രീജ താരക്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.