വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
1578046
Wednesday, July 23, 2025 12:05 AM IST
എൻസിപി-എസ്
ഇടുക്കി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ജീവിതത്തിലും രാഷ്ട്രീയത്തിലും ജനങ്ങളിൽനിന്ന് ഊർജം സംഭരിച്ച ജനകീയ നേതാവായിരുന്നുവെന്ന് എൻസിപി-എസ് സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. ഉജ്വലസമര പാരന്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും, വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വിഎസ്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആൾക്കൂട്ടങ്ങളെ കൈയിലെടുത്ത ജനകീയ നേതാവ് വിഎസിന്റെ ദേഹവിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം സൊസൈറ്റി
തൊടുപുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ തൊടുപുഴ ഫിലിം സൊസൈറ്റി യോഗം അനുശോചിച്ചു. സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എം. മഞ്ജുഹാസൻ, യു.എ. രാജേന്ദ്രൻ, അനിത മുരളി, ട്രഷറർ വിത്സൻ ജോണ്‍, ഡയസ് ജോസഫ്, വി. ജയചന്ദ്രൻ, ജയ്സ ജോസ്, സനൽ ചക്രപാണി തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി
കട്ടപ്പന: വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സിപിഎം കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസില്‍ അനുശോചന യോഗം നടത്തി. വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര സംഘടന നേതാക്കള്‍ വിഎസിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തി.
സാധാരണക്കാര്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി പറഞ്ഞു. കേരളത്തിലെ മറ്റ് രാഷ്ട്രീയ നേതാക്കളില്‍നിന്ന് വി.എസ്. ഏറെ വ്യത്യസ്തനായിരുന്നെന്ന് ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം. തോമസ്, ജനതാദള്‍ (എസ്) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ആല്വിന് തോമസ്, കെവിവിഇഎസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.ആര്. സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, എം.സി. ബിജു, ടോമി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.