മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
1577782
Monday, July 21, 2025 11:22 PM IST
തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എം മഞ്ജുഹാസൻ, വി.ജയചന്ദ്രൻ, യു.എ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്എഫ്എസ്ഐയുടെയും സഹകരണത്തോടെ തൊടുപുഴ സിൽവർ ഹിൽസ് തിയറ്ററിലാണ് മണ്‍സൂണ്‍ ചലച്ചിത്രമേള നടക്കുന്നത്.