കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
1577487
Sunday, July 20, 2025 10:16 PM IST
കരിങ്കുന്നം: റോഡ് മുറിച്ചു കടക്കുന്പോൾ കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. കരിങ്കുന്നം പ്ലാന്റേഷൻ തോണിക്കുഴിയിൽ (കോതന്പനാനി) ജോസഫ് ഔസേപ്പാണ് (പാപ്പച്ചൻ-70) മരിച്ചത്. വാഴക്കുളം വേങ്ങച്ചുവട് ഭാഗത്ത് ശനിയാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.
വേങ്ങച്ചുവട് കൂവേലിപ്പടിയിൽ വഴിയോരക്കച്ചവടം നടത്തുകയായിരുന്നു പാപ്പച്ചൻ. മറ്റൊരു കടയിൽനിന്ന് വീട്ടാവശ്യത്തിനു സാധനങ്ങൾ വാങ്ങി റോഡിനെതിർവശത്തുള്ള വാടകവീട്ടിലേയ്ക്കു പോകുന്പോഴാണ് അപകടം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം ഇന്ന് 12.30ന് പുത്തൻകുരിശ് ലയണ്‍ ഓഫ് ജൂദാ പള്ളി സെമിത്തേരിയിൽ. ഭാര്യ ചിന്നമ്മ. മക്കൾ: ജോണ്സണ്, അബി, ആശ, ശാലിനി, രഞ്ജിനി. മരുമക്കൾ: ബിന്ദു, ജിയോമോൾ, അന്‍പു, ജോർജുകുട്ടി, സജേഷ്.