ആകാശയാത്രാമോഹം സഫലമാക്കി ഭിന്നശേഷി വിദ്യാർഥികൾ
Monday, March 20, 2023 12:24 AM IST
നെ​ടു​മ്പാ​ശേ​രി: കാരൾ സം​ഘ​ടി​പ്പി​ച്ച് അ​തി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​വു​മാ​യി അ​വ​ർ വി​മാ​ന​യാ​ത്ര​യെ​ന്ന ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ചു.
മാ​യ​നാ​ട് സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ 50 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ് വി​മാ​ന​യാ​ത്ര ന​ട​ത്തി​യ​ത്. അ​ധ്യാ​പി​ക പി.​ആ​ർ. രാ​ധ മു​ൻ​കൈ​യെ​ടു​ത്താ​ണ് റ​വ.​ഡോ. ടി.​ഐ. ജെ​യിം​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലി​റ്റി​ൽ ലോ​ഡ്‌​സ് ജീ​സ​സ് ക​രോ​ൾ സം​ഘം രൂ​പ​മെ​ടു​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ ക​രോ​ൾ പാ​ടി 70,000 രൂ​പ സ​മാ​ഹ​രി​ച്ചു. മ​റ്റു ചി​ല സു​മ​ന​സു​ക​ൾ കൂ​ടി സ​ഹാ​യി​ച്ച​പ്പോ​ൾ തു​ക ര​ണ്ട് ല​ക്ഷ​മാ​യി. തു​ട​ർ​ന്നാ​ണ് ബം​ഗ​ളൂ​രു യാ​ത്ര​യ്ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഉച്ചയ്ക്ക് 12.15 നാ​ണ് ഇ​വ​ർ പ​റ​ന്ന​ത്. തി​രി​ച്ച് റോ​ഡ് മാ​ർ​ഗ​മാ​ണ് മ​ട​ക്കം.