സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ
Tuesday, September 26, 2023 12:47 AM IST
കോ​ത​മം​ഗ​ലം : താ​ലൂ​ക്ക് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി​യു​ടെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സ​ഹ​ക​ര​ണ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന മൂ​ന്നാം ഭേ​ദ​ഗ​തി ബി​ൽ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കു​വാ​ൻ പോ​കു​ന്ന സ​ഹ​ക​ര​ണ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ധ​ർ​ണ.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ചെ​യ​ർ​മാ​ൻ പി.​എ​സ്. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം എ.​ജി. ജോ​ർ​ജ്, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, അ​ബൂ മൊ​യ്തീ​ൻ, എ​ബി ഏ​ബ്ര​ഹാം, എം.​എ​സ്. എ​ൽ​ദോ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷെ​മീ​ർ പ​ന​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.