സൗജന്യ മെഡിക്കല്‍ ക്യാമ്പ് 25ന്
1394172
Tuesday, February 20, 2024 6:40 AM IST
അങ്കമാലി: മുനിസിപ്പല്‍ റസിഡന്റ്സ് അസോസിയഷന് അപക്സ് ബോഡിയുടെയും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെയും വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 25ന് നടക്കും. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ജോസ്പുരം സെന്റ് ജോസഫ്സ് പാരിഷ് ഹാളില്‍ നടക്കുന്ന ക്യാന്പ് നഗരസഭാ ചെയര്മാന് മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. അപക്സ് ബോഡി പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം എല്‍എഫ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ജോയി അയിനിയാടന്‍ നിര്‍വഹിക്കും. ട്രാഫിക് കര്‍മസേനയുടെ ഉദ്ഘാടനം ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് നിര്‍വഹിക്കും. രാവിലെ ഏഴ് മുതല്‍ രജിസ്ട്രേഷന് ടോക്കണുകള്‍ നല്‍കും.