വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, September 6, 2024 10:39 PM IST
ചോ​റ്റാ​നി​ക്ക​ര: ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​രു​വേ​ലി ആ​നാം​തു​രു​ത്തി​ൽ ബൈ​ജു ഉ​മ്മ​ന്‍റെ മ​ക​ൻ ജോ​യ​ൽ തോ​മ​സ് ബൈ​ജു (20) ആ​ണ് മ​രി​ച്ച​ത്.

കാ​ക്ക​നാ​ട് രാ​ജ​ഗി​രി കോ​ളേ​ജി​ൽ മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ളേ​ജി​ലേ​ക്ക് പോ​കും​വ​ഴി ചോ​റ്റാ​നി​ക്ക​ര പ​ന്പി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.


ഉ​ട​ൻ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ഇ​ന്നു ക​ണ്ട​നാ​ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. അമ്മ: ക്ഷേമ. സ​ഹോ​ദ​രി: ജോ ​ആ​ൻ ബൈ​ജു.