ആലുവയിൽ മുന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു
1461367
Wednesday, October 16, 2024 3:37 AM IST
ആലുവ: തോട്ടയ്ക്കാട്ടുകരയിൽ തെരുവുനായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ തോട്ടക്കാടുകര മിനിമാർക്കറ്റ് പരിസരത്ത് അലഞ്ഞു നടക്കുന്ന നായയാണ് മൂന്നു പേരെ കടിച്ചത്.
മുപ്പത്തടം എരമം ചേരിയിൽ ആയില്യം വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന ശ്രീകുമാർ, എരമം പോട്ട പുതു പറമ്പിൽ തോമസ്, പി ജോസഫ് എന്നിവരാണ് കടിയേറ്റതിനെത്തുടർന്ന് ജില്ലാശുപത്രിയിൽ ചികിത്സ തേടിയത്. കടിച്ച നായയെ പിടികൂടാനായില്ല.
മാസങ്ങൾക്കുമുമ്പ് തെരുവ് നായയുടെ ആക്രമണത്തിൽ കെഎസ്ആർടിസി പരിസരത്ത് ഏതാനും പേർക്ക് കടിയേറ്റിരുന്നു. ഒരാൾ മരണമടയുകയും ചെയ്തു.