ബൈക്ക് മതിലിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1266046
Wednesday, February 8, 2023 10:55 PM IST
പഴയന്നൂർ: മുണ്ടിയങ്കാവ് വേലയോടനുബന്ധിച്ചുള്ള ഗാനമേള കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വെന്നൂർ വടക്കേക്കര മദനനാ(36)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. ഉടനെ എളനാട്ടിലെ സ്വകാര്യ ആശുപത്രിയും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഇന്നലെ രാവിലെ 11 ഓടെ മരിച്ചു. കോയന്പത്തൂരിലെ കാറ്ററിംഗ് കന്പനിയിലെ മാനേജരാണ്.