കാടുമൂടിയ പൊതുവഴി സഞ്ചാരയോഗ്യമാക്കി ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍
1338141
Monday, September 25, 2023 1:28 AM IST
ഊരകം: കാടുമൂടിയതിനെ തുടര്‍ന്ന് വഴിയാത്രക്കാര്‍ക്ക് അപകടക്കെണിയായ പൊതുവഴി സഞ്ചാരയോഗ്യമാക്കി ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍.
ഊരകം പള്ളി താരമഹിളാസമാജം റോഡാണ് യുവാക്കളുടെ പരിശ്രമത്തില്‍ ഗതാഗത യോഗ്യമാക്കിയത്. സെന്റ് ജോസഫ്സ് ദേവാലയം, റേഷന്‍ കട, അങ്കണവാടി, സഹകരണ ബാങ്ക് തുടങ്ങി ജനങ്ങള്‍ നിത്യേന ആശ്രയിക്കുന്ന റോഡാണ് കാടുമൂടി കാല്‍നട യാത്രക്കാര്‍ക്കും വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും ഒരു പോലെ ഭീഷണിയായിരുന്നത്. കൂടാതെ കള്ളുഷാപ്പും ഈ വഴിയില്‍ തന്നെയാണ്.
ഇരുവശത്തുനിന്നും വരുന്ന വാഹനയാത്രക്കാര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാതെ ഇവിടെ അപകടവും പതിവായിരുന്നു. ശക്തമായ മഴയില്‍ ചരല്‍മണ്ണ് ഒലിച്ചുവന്ന് റോഡിന്റെ വളവില്‍ കൂടികിടക്കുന്നതും വാഹനങ്ങള്‍ നിരങ്ങി വീഴുന്നതിനു കാരണമാകുന്നു.
സിഎല്‍സി പ്രവര്‍ത്തകരായ ജോഫിന്‍ പീറ്റര്‍, എഡ്വിന് നിക്സണ്, ജോസഫ് ജേക്കബ്, അഖില്‍ സൈമണ്‍, ആല്‍ബര്‍ട്ട് ജോസ്, ഡെറിന്‍ പോള്‍, മാര്ട്ടിന് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണു റോഡ് സഞ്ചാരയോഗ്യമാക്കിയത്.