അ​ഖി​ലകേ​ര​ള ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം
Wednesday, September 27, 2023 1:58 AM IST
ചാ​ല​ക്കു​ടി: ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖി​ല കേ​ര​ള ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്ന സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്ക് പ​ട്ടാ​മ്പി കോ​ട​തി അ​സി. പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ ടി.​കെ. മ​നോ​ജ് സ​മ്മാ​ന​ദാ​നം ന​ട​ത്തും.

പ്ര​സി​ഡ​ന്‍റ് ജോ​ഷി മാ​ളി​യേ​ക്ക​ൽ, സെ​ക്ര​ട്ട​റി ടി.​വി. ജൂ, ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ഡി. ജോ​സ്, എ.​വി. ഗ​ണേ​ശ​ൻ, പി.​വി. സി​ദ്ധാ​ർ​ഥ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം: 94462 44712.