വേലൂര്‍: വേലൂര്‍ മണിമലര്‍ക്കാവ് – പഴയങ്ങാടി റോഡരികില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.
പ്രദേശവാസികളായ സൈമണ്‍, സനല്‍, ജോമോന്, ഫ്രാന്‍സിസ്, ജോണ്സണ്, അനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മലമ്പാമ്പിനെ പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ പഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്. ഷോബിയുടെ നേതൃത്വത്തില്‍ പഴവൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.