തൃശൂർ: ജില്ലയിലെ അതിദരിദ്രകുടുംബങ്ങളെ വിദ്യാലയങ്ങൾ ദത്തെടുക്കുന്ന പ്രോജക്ടിന്റെ ഭാഗമായി പഴുവിൽ സെന്റ് ആന്റണീസ് സ്കൂൾ നൽകിയ ചാഴൂർ പഞ്ചായത്തിലെ ഏഴു കുടുംബങ്ങൾക്കുള്ള പലവ്യഞ്ജനക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹൻദാസ് സ്കൂൾ സ്വീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എൻ. ജോഷി , അസിസ്റ്റൻറ് സെക്രട്ടറി അമൃതകുമാരി, ഹെഡ്മാസ്റ്റർ എ.വി. ജോളി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.